ഇന്ന് മുതൽ കൂട്ടം കൂടി നിന്നാൽ ഡ്രോൺ കാമറകൾ പിടികൂടും; പോലീസുകാർ അതിരുവിട്ടാൽ പരാതി അറിയിക്കാൻ പോലീസ് ആസ്ഥാനത്തെ പ്രത്യക നമ്പർ പുറത്തു വിട്ടു

ലോക് ഡൗൺ പരിശോധനകൾ അതിര് വിടരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് പരിശോധന രീതികൾ മാറ്റുന്നു. നിയമ ലംഘനം കണ്ടെത്താൻ ഇന്ന് മുതൽ ഡ്രോൺ കാമറകൾ ഉപയോഗിക്കും. യാത്രക്കാരുടെ ദേഹത്ത് തൊടരുതെന്നും നിർദേശം. പൊലിസിനെതിരെ പരാതികൾ അറിയിക്കാൻ പൊലീസ് ആസ്ഥാനത്ത് പ്രത്യേക നമ്പറുകൾ ഏർപ്പെടുത്തി.

നാടിന്റെ നൻമയ്ക്കായി ആയിരക്കണക്കിന് പൊലീസുകാർ കഠിനാധ്വാനം ചെയ്യുമ്പോൾ ഇങ്ങിനെ പരിധിവിട്ട ചിലരെ മുഖ്യമന്ത്രി തന്നെ തിരുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനാ രീതികൾ പരിഷ്കരിച്ചുള്ള ഡി.ജി.പിയുടെ നിർദേശം. ഇന്ന് മുതൽ വാഹനങ്ങളെയും വ്യക്തികളെയും സ്പര്‍ശിക്കരുത്. തിരിച്ചറിയൽ കാര്‍സും സത്യവാങ്മൂലവും കയ്യില്‍ വാങ്ങരുത്. എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കയ്യുറകള്‍ നൽകുമെന്നും പറയുന്നു. പച്ചക്കറികള്‍, മല്‍സ്യം, മാംസം, മുട്ട, പാക്ക് ചെയ്ത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയരുത്. ബേക്കറി ഉള്‍പ്പെടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇവയ്ക്കെതിരായി മായി പോലീസ് പ്രവര്‍ത്തിക്കുന്നണ്ടങ്കിൽ ഡി ജി പി യുടെ കണ്‍ട്രോള്‍ റൂമിലെ 9497900999, 9497900286 , 0471 2722500 നമ്പരുകളിൽ വിളിച്ച് പരാതി നൽകാം. ഇതിനൊപ്പം നിയമലംഘനവും ജനം കൂട്ടംകൂടുന്നതും കണ്ടെത്തൻ എല്ലാ ജില്ലയിലും ഡ്രോൺ ഉപയോഗിക്കാനും തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: