മുഴപ്പിലങ്ങാട് കേന്ദ്രീകരിച്ച് സൗഹൃദ കൂട്ടായ്മ “മുട്ടായി” ആദ്യ പരിപാടി ലഹരി വിപത്തിനെതിരെ

മുഴപ്പിലങ്ങാട്‌ യുനൈറ്റഡ് ടീം ഓഫ് ടാലന്റ് ഏൻറ് ഇന്നോവേഷൻ ” (മുട്ടായി)
എന്ന പേരിൽ ഒരു സൗഹൃദ കൂട്ടായ്മയ്ക് രൂപം നൽകിയിരിക്കുകയാണ്‌.

പ്രദേശത്തെ വ്യത്യസ്ഥ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെയും വിവിധ സന്നദ്ധ സംഘടനാ രംഗത്തും പൊതു പ്രവർത്തനത്തിലും സജീവ സാനിദ്ധ്യമുള്ളവരുമാണ് ഇതിന് നേതൃപരമായ പങ്കുവഹിക്കുന്നത്

ഈ കൂട്ടായ്മയെ പ്രദേശത്ത് പരിചയപ്പെടുത്തുന്നതിന് വേണ്ടി വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് .

ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ വർഷം ഇന്ത്യൻ നാടക വേദിയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത ജിനോ ജോസഫിന്റെ “നൊണ ” എന്ന നാടകം 2019 മെയ് 3 ന് മുഴപ്പിലങ്ങാട് കുളം ബസാറിൽ പ്രത്യേകം സഞ്ചമാക്കിയ സ്ഥലത്ത് വെച്ച് പ്രദർശിപ്പിക്കും .

കൂടാതെ MUTTAI യുടെ കീഴിൽ മുഴപ്പിലങ്ങാട് ദേശത്തെ അടയാളപ്പെടുത്തുന്ന ‘ വിവിധ കലാ സാംസ്കാരിക പരിപാടികളും, ടൂർണമെൻറുകളും ,ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇതിന്റെ പ്രചരണാർഥം: ലഹരി വിപത്തിനെതിരെ ജന ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി വരുന്ന ഏപ്രിൽ 1ന് ” മാനവിക സംഗമം;സംഘടിപ്പിക്കുന്നു;
.സൈക്കിൾ റാലി, ചിത്രകാര സംഗമം , പ്രഭാഷണം, ഒപ്പുമരം ,എന്നിവയും പ്രധാന പരിപാടിയായി അന്നേ ദിവസം നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: