ചരിത്രത്തിൽ ഇന്ന്: മാർച്ച് 28

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

1556- ഫസലി വർഷാരംഭം.. മുഗൾ ചക്രവർത്തി അക്ബർ, ഉത്തരേന്ത്യയിലെ വസ്തു സംബന്ധമായ കാര്യങ്ങൾക്കു വേണ്ടി അവതരിപ്പിച്ച വർഷ ക്രമം..

1891- ലോകത്തിലെ ആദ്യത്തെ ദ്വാരോദാഹന ചാമ്പ്യൻഷിപ്പിൽ, എഡ്വാർഡ് ലോറൻസ് ചാമ്പ്യൻ പട്ടം അണിഞ്ഞു…

1910- ജലത്തിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ആദ്യ സീപ്ലെയ്ൻ വിജയകരമായി പറന്നുയർന്നു…ഹെന്റി ഫേബർ ആയിരുന്നു പൈലറ്റ്…

1920 – ചെക്കോസ്ലോവാക്കിയയുടെ പിതാവ് എന്നറിയപ്പെടുന്ന Tomáš Garrigue Masaryk രണ്ടാമതും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു…

1922- ആദ്യത്തെ മൈക്രോഫിലിം ഉപയോഗിക്കുന്ന ഉപകരണം പുറത്തിറക്കി..

1930- തുർക്കി നഗരങ്ങളായ കോൺസ്റ്റാന്റിനേപ്പിൾ , അൻഗോ എന്നിവ ഈസ്താംബൂൾ, അങ്കോറ എന്നിങ്ങനെ പേര് മാറ്റി..

1935- ഗൈറോസ്കോപ്പ് ഉപയോഗിച്ചു റോക്കറ്റ് നിയന്ത്രിക്കാമെന്നു റോക്കറ്റ് രംഗത്തെ അതികായൻ റോബർട്ട് എച്ച്. ഗോദ്ദാർഡ് തെളിയിച്ചു…

1939- സ്പാനിഷ് ആഭ്യന്തര യുദ്ധം അവസാനിച്ചു.. ഫ്രാൻസിസ്കോ ഫ്രാങ്കോ ഏകാധിപതിയായി ചുമതലയേറ്റു

1959- ടിബറ്റിലെ ആഭ്യന്തര വിഷയങ്ങളെ തുടർന്ന് ചൈന ടിബറ്റൻ സർക്കാരിനെ പിരിച്ചു വിട്ടു… ദലൈലാമയ്ക്കു പകരം പഞ്ചൻലാമയെ വാഴിച്ചു…

1963- ഹൊറർ സിനിമ ചരിത്രങ്ങളിലെ അത്ഭുതങ്ങളിലൊന്നായ ആൽഫ്രഡ് ഹിച്ച് കോക്കിന്റെ “ദ ബേർഡ്സ്‌ ” റിലീസായി…

1989- രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 61 മത് ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഇന്ത്യയിലെ വോട്ടിങ്ങ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ചു…

1990- 1936ൽ ജർമനിയിലെ ബർലിനിൽ ഹിറ്റ്ലറുടെ ഭരണകാലത്ത് നടന്ന ഒളിമ്പിക്സിൽ അമാനുഷിക പ്രകടനം നടത്തിയ അത്ലറ്റ്, ജെസ്സി ഓവൻസിന് യു.എസ് കോൺഗ്രസ് മരണാനന്തരം സ്വർണ മെഡൽ നൽകി ആദരിച്ചു. (ഓവൻസ് 1980ൽ മരിച്ചു )

2008- ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് പൂന്തോട്ടമായ ശ്രീനഗറിലെ ഇന്ദിരാഗാന്ധി സ്മാരക ടുലിപ്പ് ഗാർഡൻ രാഷ്ട്രത്തിന് സമർപ്പിച്ചു..

2013- ഫ്രാൻസിസ് മാർപ്പാപ്പ, പെസഹാ വ്യാഴാഴ്ച്ചയിലെ കാൽ കഴുകൽ ശുശ്രൂഷയിൽ ഒരു വനിതയുടെ കാൽ കഴുകുന്ന ആദ്യ മാർപ്പാപ്പ ആയി…

2015- എം.ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചു.

2018 – ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും, ചൈനീസ് പ്രസിഡന്റ് ക്സി ജിൻ പിങും തമ്മിൽ ബീജിങ്ങിൽ ചർച്ച നടത്തി….

ജനനം

1483.. റാഫേൽ സൻസിയോ- ഇറ്റാലിയൻ പെയിൻറർ.. മൈക്കൽ ആഞ്ചലോ , ഡാവിഞ്ചി എന്നിവർക്ക് തുല്യനായി കരുതുന്നു. (ജനനം ഏപ്രിൽ 6 എന്നും പറയുന്നുണ്ട് )

1868- മാക്സിം ഗോർക്കി – റഷ്യൻ എഴുത്തുകാരൻ.. ബോൾഷെവിക്ക് രാഷ്ട്രീയക്കാരൻ… സോഷ്യൽ റിയലിസ്റ്റിക് സാഹിത്യ രൂപത്തിന്റെ സ്ഥാപകൻ.. അമ്മ എന്ന നോവൽ വഴി പ്രശസ്തൻ …

1919- ഡി.കെ. പട്ടമ്മാൾ.. (മാർച്ച് 19 എന്നും പറയുന്നുണ്ട്) പ്രമുഖ കർണാടക സംഗീതജ്ഞ. കർണാടക സംഗീതത്തിലെ എം.എൽ വസന്തകുമാരി, എം എസ് സുബ്ബലക്ഷ്മി ത്രയങ്ങളിൽ ഒരാൾ.. പത്മഭൂഷൺ , വിഭൂഷൺ ബഹുമതി ലഭിച്ചു…

1926- പോളി ഉമ്രിഗർ.. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ..

1948- ഐ.വി. ശശി – മലയാള സിനിമ സംവിധായകൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഉടമ… 2015 ൽ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചു…

1949.. മൂൺ മൂൺ സെൻ.. പ്രശസ്ത സിനിമ താരം.. നിലവിൽ തൃണമൂൽ കോൺഗ്രസ് ലോക്സഭാംഗം…

1956 – അരവിന്ദ ഡിസിൽവ- മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്റ്റൻ

1975- അക്ഷയ് ഖന്ന – ബോളിവുഡ് സിനിമാ താരം…

1978- നഫിസ ജോസഫ്. 2001 ലെ Miss India Universe.. ബോളിവുഡ് നടി.. 2004 ജൂൺ 29ന് 26 മത് വയസ്സിൽ ആത്മഹത്യ ചെയ്തു.

1979- ഇമ്രാൻ താഹിർ – ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ, സ്പിന്നർ

1985- സ്റ്റാൻ വാവ്രിങ്ക.. സ്വിസ് ടെന്നീസ് താരം..

1986 – ലേഡി ഗാഗ എന്നറിയപ്പെടുന്ന സ്റ്റഫാനി ജർമനോട്ട… പ്രശസ്ത അമേരിക്കൻ ഗായിക..

ചരമം

1916 – സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള… 38 മത് വയസ്സിൽ ചരമം… (ജ.1878) നിർഭയനായ പത്രാധിപർ, ഗദ്യകാരൻ, നിരൂപകൻ, സ്വാതന്ത്ര്യ സമര പോരാളി

1941- വർജിനിയ വൂൾഫ് – ഇംഗ്ലീഷ് എഴുത്തുകാരി.. ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിന്റെ മുന്നണി പോരാളി..

1942- മിഗ്വൽ ഹർണാഡെസ് ഗിലാബെർട് – സ്പാനിഷ് കവി .. സ്പാനിഷ് കവി – കലാകാര കൂട്ടായ്മയായ ജനറേഷൻ 36 ന്റെ മുന്നണി പ്രവർത്തകൻ

1943-എസ്. സത്യമൂർത്തി- സുന്ദര ശാസ്ത്രി സത്യമൂർത്തി – തെക്കേ ഇന്ത്യയുടെ പതാക വാഹകൻ… കെ.കാമരാജിന്റെ ഗുരുസ്ഥാനീയൻ…

1969- ഐസൻ ഹോവർ. അമേരിക്കയുടെ 34 മത് പ്രസിഡണ്ട്.

2004- പീറ്റർ ഉസ്തിനോവ് – ബ്രിട്ടീഷ് പത്ര പ്രവർത്തകൻ.. ഇന്ദിരാഗാന്ധി വെടിയേറ്റ് വീഴുന്നതിന് ദൃക്സാക്ഷി..

2006 – ബൻസിലാൽ – മുൻ കേന്ദ്ര മന്ത്രി, മുൻ ഹരിയാന മുഖ്യമന്ത്രി..

2012 – ടി.ദാമോദരൻ – പ്രശസ്ത മലയാള തിരക്കഥാകൃത്ത് – ഐ വി ശശിയുടെ സ്ഥിരം സഹപ്രവർത്തകൻ.

2017…. അഹമ്മദ് കത്രാഡ… ദക്ഷിണാഫ്രിക്ക ജയിലിൽ 26 വർഷം നെൽസൺ മണ്ഡേലയുടെ സഹതടവുകാരൻ..

(സംശോധകൻ – കോശി ജോൺ എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: