"മാനസികപ്രശ്നങ്ങൾ -പ്രതിവിധി മനസ്സിൽ തന്നെ" എന്ന വിഷയത്തിൽ സൗജന്യ മനഃശ്ശാസ്ത്ര-വ്യക്തിത്വ വികസന ശില്പശാല ഏപ്രിൽ 1ന് നടക്കും

മാനസികപ്രശ്നങ്ങൾ ഒരു മാറാരോഗമാണോ? ശാരീരികരോഗങ്ങൾ മരുന്ന് കഴിച്ചു മാറ്റുന്നതു പോലെ മാനസികപ്രശ്നങ്ങൾ മരുന്നിലൂടെ ഭേദമാക്കാൻ പറ്റുമോ? മാനസികപ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടോ? മാനസിക രോഗത്തിന് കഴിക്കുന്ന മരുന്ന് നിർത്താൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് അത് നിർത്താൻ മാർഗ്ഗങ്ങളുണ്ടോ? ഇത് പോലെ മാനസികപ്രശ്നങ്ങളെ കുറിച്ചുള്ള പൊതുവായ സംശയങ്ങൾ പ്രസ്തുത ശില്പശാലയിൽ ശാസ്ത്രീയമായി പ്രതിപാദിക്കും.

നാലിൽ ഒന്ന് എന്ന തോതിൽ മാനസികപ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് പറയുമ്പോൾ ഇത്തരം കാര്യങ്ങളിൽ നാം ഓരോരുത്തർക്കും ഈ വിഷയത്തിൽ അവബോധം ഉണ്ടായിരിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്.
മെട്രോ പൊളിറ്റൺസിറ്റികളിൽ ഇത്തരം ക്ലാസ്സുകൾ വൻതുകകൾ ടിക്കറ്റായി ഈടാക്കിയാണ് നടത്തപ്പെടുന്നത് സാധാരണക്കാരായ നമ്മടെ നാട്ടുകാർക്ക് ഉപകാരപ്പെടണം എന്നുള്ള സാമൂഹീക പ്രതിപദ്ധതയുടെ പേരിലാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത് എന്നും
പ്രായഭേദമന്യേ എല്ലാവരും ഈ ശില്പശാലയിൽ പങ്കെടുക്കണം എന്നും ലീപ് കൗൺസിൽ സെന്ററിലെ വിദഗ്ദ്ധ സൈക്കോളജിസ്റ്റ് ഡോക്ടർ കെ.ജി രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു, കണ്ണൂർ വാർത്തകൾ ഓൺലൈൻ പോർട്ടൽ പ്രതിനിധി  സമജ് കമ്പിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി പ്രദീപ് എന്നിവർ പങ്കെടുത്തു

ഏപ്രിൽ 1 ന്, കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ഉച്ച കഴിഞ്ഞ് 2.00 മുതൽ 5.30 വരെ നടക്കുന്ന 
ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
9388776640
9746991061
 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ധേഹം അറിയിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: