മധുവിന് പിന്നാലെ മറ്റൊരു സംഭവം കൂടി…! വാഹനമിടിച്ച് പരിക്കേറ്റ വൃദ്ധയെ തിരിഞ്ഞ് നോക്കാതെ ജനങ്ങള്‍

വാഹനമിടിച്ച്‌​ പരിക്കേറ്റ്​ റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ്​ നോക്കാതെ ജനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തിരക്കേറിയ റോഡിലാണ്​ സംഭവമുണ്ടായത്​. ഇതി​​​​​െന്‍റ സി.സി.ടി.വി ദൃശ്യങ്ങള്‍ ​പ്രചരിച്ചതോടെയാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്​.

പരിക്കേറ്റ്​ റോഡിന്​ നടുവിലാണ്​ വൃദ്ധ കിടന്നിരുന്നത്​. ഇവര്‍ക്കരികിലുടെ നിരവധി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും വാഹനം നിര്‍ത്താനോ സഹായിക്കാനോ തയാറായില്ല. ആ സമയത്ത്​ റോഡിലുടെ പോയ പൊലീസുകാരാണ്​ ഒടുവില്‍ വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത്​. അപകടത്തെ കുറിച്ച്‌​ തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അതുവഴി പോവു​േമ്ബാള്‍ ആള്‍ക്കൂട്ടം കണ്ട്​ വാഹനം നിര്‍ത്തി സംഭവത്തില്‍ ഇടപെടുകയായിരുന്നുവെന്നും പൊലീസ്​ അറിയിച്ചു. മല്‍സ്യ വില്‍പനക്കാരിയായ വൃദ്ധ ഇപ്പോള്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികില്‍സയിലാണ്​.

വൃദ്ധയെ ഇടിച്ച സംഭവവുമായി ബന്ധ​പ്പെട്ട്​ 20കാരനെ അറസ്​റ്റ്​ ചെയ്​തതായും പൊലീസ്​ അറിയിച്ചു. മൂന്ന്​ പേരുമായി പോയ ബൈക്കാണ്​ വൃദ്ധയെ ഇടിച്ചതെന്നും ഇതില്‍ സഞ്ചരിച്ച ആരും ഹെല്‍മറ്റ്​ ധരിച്ചിരുന്നില്ലെന്നും പൊലീസ്​ വ്യക്​തമാക്കി.

https://platform.twitter.com/widgets.js

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: