ഭര്‍തൃഗൃഹത്തില്‍ വെച്ച് വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പയ്യന്നൂര്‍: വിഷം കഴിച്ചുഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ യുവതി മരണപ്പെട്ടു. തൃക്കരിപ്പൂര്‍ മാണിയാട്ട് വായനശാലക്ക് സമീപത്തെ പരേതനായ രാഘവൻ്റെയും ചന്ദ്രമതിയുടെയും മകൾ കെ.വി.അശ്വതിയാണ്(33) മരണപ്പെട്ടത്.
പതിനൊന്ന് വര്‍ഷംമുമ്പാണ് വെള്ളൂർ കിഴക്കുമ്പാട് കുടക്കത്ത് അറക്ക് സമീപത്തെ വെൽഡിംഗ് തൊഴിലാളിയായ ലജേഷുമായി യുവതിയുടെ വിവാഹം നടന്നത് .മനോവിഷമം മൂലംഇക്കഴിഞ്ഞ 24ന് ഉച്ചക്ക് 12 മണിയോടെ വെള്ളൂരിലെ ഭര്തൃഗൃഹത്തില്വെച്ചാണ് യുവതി വിഷം കഴിച്ചത്. യുവതിയെ അവശനിലയിൽ കണ്ടെത്തിയതിനെതുടര്‍ന്ന് ബന്ധുക്കൾ കോഴിക്കോട്ടെ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇന്ന് പുലർച്ചയോടെയായിരുന്നു മരണപ്പെട്ടത്.ഏക മകന്:നിഷാല്‍ കൃഷ്ണ.സഹോദരന്:അഭിലാഷ്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.