ബിജെപിയുടെ നേതൃത്വത്തിൽ തലശ്ശേരി എ.സി.പി ഓഫീസിലേക്ക് മാർച്ച് നടത്തി

കണ്ണൂർ: ബിജെപിയുടെ നേതൃത്വത്തിൽ തലശ്ശേരി എ.സി.പി ഓഫീസിലേക്ക് മാർച്ച് നടത്തി. നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന പോലീസ് നയത്തിനെതിരെയെന്ന് പറഞ്ഞാണ് ബിജെപി തലശ്ശേരി എ.സി.പി ഓഫീസ് മാർച്ച് സംഘടിപ്പിച്ചത്. ബിജെപി ദേശിയ സമിതി അംഗം പി കെ കൃഷ്ണദാസ് മാർച്ച് ഉദ്ഘടാനം ചെയ്തു. മാർച്ച് പോലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു.