വിവാഹാഘോഷ ആഭാസങ്ങൾക്കെതിരെയും ലഹരി വ്യാപനത്തിനെതിരെയും ജാഗ്രതയോടെ കണ്ണൂർ കോർപറേഷൻ.

വിവിധ ഡിവിഷനുകളിൽ നിരീക്ഷണ സമിതികൾ നിലവിൽ വന്നു

വിവാഹാഘോഷങ്ങളിലെ ആഭാസങ്ങൾക്കെതിരെയും, വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെയും കണ്ണൂർ കോർപറേഷൻ നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെഭാഗമായി ഇന്ന് കോർപറേഷന്റെ വിവിധ ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
യോഗത്തിൽ ഡിവിഷൻ കൗൺസിലർമാർ ചെയർമാന്മാരായി നിരീക്ഷണ സമിതികൾ രൂപീകരിച്ചു.

തായത്തെരു എൽ.പി സ്കൂളിൽ ചേർന്ന യോഗം മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഷമീമ അധ്യക്ഷത വഹിച്ചു. മുൻ മേയർ സി സീനത്ത്‌, കെ ആസാദ്, എം അബ്ദുൽ അസീസ്, എക്സൈസ് ഇൻസ്‌പെക്ടർ ജിജിൽ കുമാർ, പ്രിവന്റീവ് ഓഫീസർ ധ്രുവൽ, സിവിൽ എക്‌സൈസ് ഓഫീസ്സർമാരായ പങ്കജാക്ഷൻ, പ്രവീൺ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
സൈക്കോ തെറാപ്പിസ്റ്റും, സോഫ്റ്റ്‌ സ്കിൽ ട്രൈനറുമായ പ്രദീപൻ മാലോത്ത് ക്ലാസ്സ്‌ എടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: