ടാലന്റ് ടെസ്റ്റ് ശില്പശാല നടത്തി


പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 7 ഹൈസ്കൂളുകളിൽ നിന്നും തെരെഞ്ഞെടുത്ത 175 ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ടാലന്റ് ടെസ്റ്റ് ശില്പശാല എ.ഇ. ഒ കെ.കെ. വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ മനോജ് മണിയൂർ ഉൽഘാടനം ചെയ്തു. മാർച്ച് 6 ഞായറാഴ്ച രാവിലെ 10 മണിക്ക് ബോയ്സ് സ്കൂളിൽ വെച്ച് ടാലന്റ് ടെസ്റ്റ് നടക്കും. വിജയി കൾക്കുള്ള ക്യാഷ് അവാർഡ് നഗരസഭാ ചെയർപെഴ്സൺ കെ.വി.ലളിതയുടെ അധ്യക്ഷതയിൽ ടി.ഐ. മധുസൂദനൻ , എം.എൽ എ വിതരണം ചെയ്യും. ശില്പശാലയിൽ അജിത.ടി.വി, പ്രകാശൻ . കെ.സി എന്നിവർ സംസാരിച്ചു. ഇംപ്ലിമെന്റിങ്ങ് ഓഫീസർ ടി.വി. വിനോദ് സ്വാഗതവും സുധീഷ് . എം.വി. നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: