വിദേശമദ്യവുമായി യുവാവ് പിടിയിൽ

പയ്യന്നൂർ. വില്പനക്കായി കൊണ്ടു പോകുകയായിരുന്ന11 കുപ്പി മദ്യവുമായി യുവാവ്
അറസ്റ്റിൽ.കുഞ്ഞിമംഗലംകണ്ടംകുളങ്ങരയിലെസി.വി.പ്രമോദിനെ (41) യാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.എം.കെ.സജിത്കുമാറും സംഘവും പിടികൂടിയത്.
പയ്യന്നൂർ പെരുമ്പയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് 11 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിലായത്. റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി. ഖാലിദ് ,സിവിൽ എക്സൈസ് ഓഫീസർ ഷിജു. വി. വി., വിജിത്ത്. ടി. വി, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത. എം. വി എന്നിവരും ഉണ്ടായിരുന്നു