ചെറുപുഴ ആലക്കോട് മലയോര ഹൈവേയിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു

ചെറുപുഴ – ആലക്കോട് മലയോര ഹൈവേ യിൽ കല്ലങ്കോട് ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം.ആലക്കോട് സ്വദേശി ഞാറ്റു കെട്ടി ജോസഫ് ( 65 ) എന്ന സോമനാണ് മരിച്ചത്.

നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് കാറിൽ ഇടിക്കുകയായിരുന്നു.അപകടത്തെത്തുടർന്ന് ഓട്ടോയിൽ കുടുങ്ങിയ സോമനെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: