വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു

മാഹി: പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് മാഹിയിലെ മുസ്ലിം ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും മെറിറ്റ് അവാർഡും വിതരണം ചെയ്തു. 206 ഓളം വിദ്യാർത്ഥികൾക്കായി അഞ്ചുലക്ഷത്തിൽ പരം രൂപയാണ് നൽകിയത്. പുതുച്ചേരി വഖഫ് മന്ത്രി എം.ഒ.എച്ച്.എഫ്.ഷാജഹാൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഡോ: വി.രാമചന്ദ്രൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ, ടി.എസ്.ഇബ്രാഹിം കുട്ടി മുസലിയാർ, വഖഫ് ഓഫീസർ ഇസ്മയിൽ, ടി.കെ.വസിം സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: