ബാലസാഹിത്യ രംഗത്ത് ശ്രദ്ധേയനായിരുന്ന ഉത്തമൻ പാപ്പിനിശ്ശേരി ( 69) അന്തരിച്ചു

പാപ്പിനിശ്ശേരി: ബാലസാഹിത്യ രംഗത്ത് ശ്രദ്ധേയനായിരുന്ന ഉത്തമൻ പാപ്പിനിശ്ശേരി ( 69) അന്തരിച്ചു.
ഇന്ന് വൈകുന്നേരം 5 മണിയോടെ പാപ്പിനിശ്ശേരി കരിക്കൻ കുളത്തിന് സമീപത്തെ വീട്ടിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം.
1950ൽ, കുഞ്ഞിരാമന്റെയും മാണിക്കത്തിന്റെയും മകനായി ജനിച്ചു.
1969 ൽ പ്രൈമറി സ്ക്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
പാപ്പിനിശ്ശേരി വെസ്റ്റ് ഗവ.യു പി സ്ക്കൂൾ പ്രധാനാധ്യാപകനായി 2005 ൽ വിരമിച്ചു.
പാപ്പിനിശ്ശേരിയുടെ പൊതുരംഗത്ത് സക്രിയമായിരുന്ന ഉത്തമൻ മാസ്റ്റർ CPIM ധർമക്കിണർ ഒന്ന് ബ്രാഞ്ച് മെമ്പറാണ്.. KSTA നേതാവായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം മേഖലാ സെക്രട്ടറി, പാപ്പിനിശ്ശേരി പുത്തലത്ത് മോഹനൻ സ്മാരക വായനശാലാ പ്രസിഡന്റ്, പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. അടുത്ത കാലത്ത്, ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പങ്കെടുക്കാൻ കഴിയുന്ന പരിപാടികളിലെല്ലാം സജീവമായിരുന്നു ഉത്തമൻ മാഷ്.
എഴുത്തിന്റെ ലോകത്ത് ഇപ്പോഴും സജീവമാണ്.

നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. അവർ മനുഷ്യർ, യക്ഷിപ്പാല, വീട് ഇല്ലാതാകുന്നു, താമരപ്പൂവ്, അൽഭുതപ്പന്ത്, ഒരമ്മ പെറ്റ മക്കൾ, ബാലുവിന്റെ സ്വപ്നങ്ങൾ, നെല്ലിക്ക, മയൂരി , ടോമി, സസ്യങ്ങൾ നമ്മുടെ രക്ഷിതാക്കൾ, നൈൻ ത് ബി, കുട്ടികളുടെ അഴീക്കോട്, കണ്ണന്റെ വഴികൾ, പാറുക്കുട്ടി തുടങ്ങി നിരവധി കൃതികൾ ഉത്തമൻ മാസ്റ്റരുടെ തൂലികയിൽ പിറന്നു.
നിരവധി അവാർഡുകളും മാഷെ തേടിയെത്തി. 1981 ൽ അവർ.മനുഷ്യർ എന്ന കൃതിക്ക് കേന്ദ്ര വിദ്യാഭ്യാസ – സാംസ്കാരിക വകുപ്പ് അവാർഡ്, 1987 ൽ മികച്ച കഥയ്ക്കുള്ള ആ ശ്രയ ബാലസാഹിത്യ അവാർഡ് , 1999 ൽ ‘ താമരപ്പൂവ് ‘ എന്ന കൃതിക്ക് പി ടി ഭാസ്കര പണിക്കർ അവാർഡ്, 2002 ൽ ‘ മയൂരി ‘ ക്ക് അധ്യാപക കലാ- സാഹിത്യ അവാർഡ് എന്നിവയെല്ലാം കിട്ടി. ദേശാഭിമാനി വാരിക അടക്കം
നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ബാലസാഹിത്യ കൃതികൾ എഴുതിയിട്ടുണ്ട്.
ഭാര്യ: സാവിത്രി
മക്കൾ : ജിഷ, പ്രിയേഷ്, പ്രീജേഷ്, പ്രജിഷ
മരുമക്കൾ: വിനോദ് (മേലേ ചൊവ്വ) ,ബിജു (ശ്രീകണ്ഠപുരം), ജംഷ (കോയ്യോട്)
സഹോദരൻ: വി.വി പവിത്രൻ (റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ)
ശവ സംസ്കാരം രാവിലെ 11 മണിക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: