ചരിത്രത്താളുകളിൽ ഫെബ്രുവരി 29

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

1504- ക്രിസ്റ്റഫർ കോളമ്പസ്, ചന്ദ്രഗ്രഹണം കാണിച്ചു ജമൈക്കൻ ആദിവാസികളെ പേടിപ്പിച്ചു..

1868- ബഞ്ചമിൻ ഡിസറെലിയുടെ പ്രഥമ ബ്രിട്ടീഷ് സർക്കാർ നിലവിൽ വന്നു..

1892- അമേരിക്കയിലെ ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്സ് ബർഗ് സ്ഥാപിതമായി..

1908- ഡച്ച് ശാസ്ത്രജ്ഞർ ഖര ഹീലിയം ഉൽപ്പാദിപ്പിച്ചു

1940- ഹാറ്റി മക്ഡാനിയൽ ഓസ്കാർ നേടുന്ന ആദ്യ ആഫ്രോ അമേരിക്കൻ വനിതയായി..

1956- പാക്കിസ്ഥാൻ ഇസ്ലാമിക റിപ്പബ്ലിക്കായതായി പ്രഖ്യാപനം…

1960- മൊറോക്കോയിൽ ഭൂചലനം – 15000 ന് മേൽ മരണം.. രാജ്യത്തിലെ മൂന്നിലൊന്ന് ആളുകൾ മരിച്ചു.

1988- വർണ വിവേചന സമരത്തിൽ പങ്കെടുത്തതിന് കേപ് ടൗണിൽ ബിഷപ്പ് ഡസ്മണ്ട് ടുട്ടുവിനെ അറസ്റ്റ് ചെയ്തു …

1996- പെറുവിൽ ബോയിങ് 737 തകർന്ന് 123 മരണം….

ജനനം

1840- ജോൺ ഫിലിപ്പ് ഹോളൻഡ് – ആധുനിക മുങ്ങികപ്പലിന്റെ പിതാവ്..

1860- ഹെർമൻ ഹോൾറിത്.. ജർമൻ – യു എസ് ഗണിതജ്ഞൻ.. ആദ്യത്തെ ഇലക്ട്രിക് ടാബുലേറ്റിങ് മെഷീൻ കണ്ടുപിടിച്ചു..

പഞ്ച് കാർഡുകൾ ഉപയോഗിച്ച് ഡാറ്റാ പ്രോസസിങ്ങ് ആശയം കൊണ്ടുവന്നു.

1892.. അഗസ്താ സവേജ്.. ആഫ്രോ അമേരിക്കൻ ശിൽപ്പിയും നവോത്ഥാന നേതാവും

1896- മൊറാർജി ദേശായി – ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി..1977 ൽ അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിന് ശേഷം..1991 ൽ ഭാരതരത്നം ലഭിച്ചു

1904- രുക്മിണി ദേവി അരുണ്ടേൽ – ഇന്ത്യൻ നൃത്ത വിദഗ്ധ.. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷ പെട്ട ആദ്യ നർത്തകി… കലാക്ഷേത്രം സ്ഥാപക..

ചരമം

2012 – പി കെ. നാരായണപണിക്കർ.. എൻ.എസ് എസ് മുൻ ജനറൽ സെക്രട്ടറി.. 28 വർഷം സംഘടനയുടെ ജനറൽ സെക്രട്ടറി…

(സംശോധകൻ.. കോശി ജോൺ എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: