കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോര്‍ജ് വടകര അന്തരിച്ചു

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ് (ജോസഫ്)സംസ്ഥാന ജനറൽ സെക്രട്ടറി ജോര്‍ജ് വടകര(62) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാവിലെ ആറരയോടെ വീട്ടില്‍ കുഴഞ്ഞുവീണ ജോര്‍ജിനെ ഉടന്‍തന്നെ ബന്ധുക്കൾ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. ചെമ്പന്തൊട്ടി സ്വദേശിയായ ജോര്‍ജ് വടകര വര്‍ഷങ്ങളായി പുഷ്‌പഗിരിയിലാണ് താമസം.
കെ.എസ്.സി യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ ജീവിതമാരംഭിച്ച ജോര്‍ജ് വടകര കെ.എസ്.സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരളാ യൂത്ത്‌ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
കേരള ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സഹകരണസംഘം (റബ്‌മാര്‍ക്‌സ്) വൈസ് പ്രസിഡന്റ്, കേരള കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത വൈസ് പ്രസിഡന്റ്,
സാമൂഹ്യ സേവന വിഭാഗമായ ഹാര്‍ട്‌ലിങ്ക്‌സ് കോ-ഓര്‍ഡിനേറ്റര്‍, ഇരിട്ടി പി.ടി ചാക്കോ സ്‌മാരക ആശുപത്രി ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ആദ്യ കാലത്ത് കേരളാ കോണ്‍ഗ്രസ് ജേക്കബിലും പ്രവർത്തിച്ചിരുന്നു. സയ്യിദ് നഗറിലെ പാലസ് വുഡ് ഇന്‍ഡ്‌സ്‌ട്രീസ് ഉടമയാണ്. സംസ്കാരം ജനുവരി 31ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് സെൻമേരിസ് ഫൊറോനാ ദേവാലയത്തിൽ. ഭാര്യ:ശോഭ, (കുടിയാന്മല മഞ്ചപ്പിള്ളിൽ കുടുംബം ). മക്കൾ : അലിൻ മരിയ, അതുൽ (കാനഡ) ,അഖിൽ (യു കെ ). മരുമക്കൾ : നിബിൻ കുര്യൻ കൊട്ടാരത്തിൽ- കോടഞ്ചേരി, ജീവ റോബിൻ കുമ്മായത്തൊട്ടിയിൽ – (കാനഡ ).
സഹോദരങ്ങൾ: തങ്കമ്മ ശ്രീകണ്ഠാപുരം, മേരി നെല്ലികുറ്റി, അപ്പച്ചൻ ചെമ്പേരി,ചിന്നമ്മ ചെമ്പേരി, വിൻസന്റ് ഓസ്ട്രേലിയ, ആൻസി നെല്ലിപ്പാറ.