കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എസ് എഫ് ഐയുടെ തേരോട്ടം. മുഴുവൻ സീറ്റും എസ് എഫ് ഐ ക്ക്

 

കണ്ണൂര്‍ :കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ 22–-ാമതും എസ്എഫ്ഐക്ക്. തെരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെയാണ്‌ വിജയിച്ചത്. കെഎസ്‌യു–- എംഎസ്എഫ് സഖ്യത്തെയാണ് എസ്എഫ്ഐ പരാജയപ്പെടുത്തിയത്. 123 കൗണ്‍സിലര്‍മാരില്‍ 110 പേരാണ്‌ വോട്ട് ചെയ്‌തത്‌. 84 വോട്ട്‌ നേടിയാണ്‌ എസ്‌എഫ്‌ഐ സ്ഥാനാർഥികളുടെ വിജയം.
കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും പാലയാട് ക്യാമ്പസിലെ രണ്ടാം വർഷ എൽഎൽഎം വിദ്യാർത്ഥിയുമായ അഡ്വ. എം കെ ഹസ്സനാണ്‌ ചെയർമാൻ. സംസ്ഥാന കമ്മിറ്റിയംഗവും കാസർകോട്‌ ഗവ. കോളേജ് ഒന്നാം വർഷ എംഎ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിനിയുമായ കെ വി ശിൽപയാണ്‌ ജനറൽ സെക്രട്ടറി. കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും കാഞ്ഞിരങ്ങാട് കോളേജ് രണ്ടാം വർഷ എംഎസ്‌സി ഫിസിക്‌സ്‌ വിദ്യാർത്ഥിനിയുമായ ഷിംന സുരേഷാണ്‌ ലേഡി വൈസ്‌ ചെയർപേഴ്‌സൺ.
വൈസ് ചെയര്‍മാനായി ശ്രീകണ്‌ഠാപുരം എസ്‌ ഇ എസ്‌ കോളേജിലെ പി ജിഷ്ണുവും ജോയിന്റ്‌ സെക്രട്ടറിയായി നീലേശ്വരം ഡോ: പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ വി സച്ചിൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മുന്നാട് പീപ്പിൾസ് കോളേജിലെ ബി കെ ഷൈജിന (കാസർകോട്‌), ഇരിട്ടി ഐഎച്ച്ആർഡി കോളേജിലെ കെ അപർണ (കണ്ണൂർ) എന്നിവരാണ്‌ ജില്ല എക്സിക്യുട്ടീവ്‌ ആയി വിജയിച്ചത്‌. വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് മാനന്തവാടി മേരി മാതാ കോളേജിലെ അജയ് ജോയ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: