അഴീക്കോട് എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അക്ഷയ ഷമീറിന് ദേശീയ പുരസ്കാരം

 

കണ്ണൂർ മാനവ വിഭവശേഷി മന്ത്രാലയം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കലാ ഉത്സവ് 2020 ൽ വിഷ്വൽ ആർട്സ് 2D വിഭാഗത്തിൽ അഴീക്കോട് എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അക്ഷയ ഷമീർ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തിനർഹയായി . പാപ്പിനിശ്ശേരി ബി.ആർ.സി.യിൽ നടന്ന ഉപജില്ലാ മത്സരം മുതൽ ദേശീയതലം വരെ സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചാണ് അക്ഷയ ഷമീർ ഈ പുരസ്കാരത്തിനർഹയായത് . കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരളീയ ജീവിതത്തിന്റെ നേർ ചിത്രം ചായക്കൂട്ടുകളിലൂടെ കാൻവാസിലേക്ക് പകർത്തിയാണ് അക്ഷയ ഈ നേട്ടം കൈവരിച്ചത് . കോവിഡ് കാലത്ത് കേരളം മാതൃകയായി പ്രവർത്തിച്ച ആരോഗ്യമേഖല , പൊതുസമൂഹത്തിന്റെ സേവന മനോഭാവം ആരോഗ്യ സുരക്ഷ സംബന്ധിച്ച കേരള സമൂഹത്തിന്റെ അവബോധം എന്നിവയെല്ലാം വരച്ചുകാട്ടിയ ഈ ചിത്രത്തിലൂടെ കോവിഡ് കാലത്തെ ‘ റിയൽ ഹീറോസ് ആരാണെന്നാണ് അക്ഷയ പറഞ്ഞു വെച്ചത് . പാപ്പിനിശ്ശേരി ബി.ആർ.സി. പരിധിയിലെ അഴീക്കോട് ഹയർ സെക്കൻററി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അക്ഷയ അഴീക്കോട് വെള്ളുവ പാറയിലെ ‘ സോപാനത്തി’ൽ ഷമീർ – ധന്യ ദമ്പതികളുടെ മകളാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: