ശബരിമല യുവതീ പ്രവേശനം: വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അന്ത്യശാസനവുമായി സുപ്രീം കോടതി. കേസിലെ വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ അന്ത്യശാസനം നല്‍കി. ശബരിമല വിഷയത്തില്‍ ഒമ്ബതംഗ ബെഞ്ചിന്റെ മുന്‍പാകെ വരേണ്ട പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച്‌ അഭിഭാഷകര്‍ തമ്മില്‍ സമവായമുണ്ടായില്ലെന്ന് സോളിസിറ്റര്‍ ജനല്‍ തുഷാര്‍ മെഹ്ത സുപ്രീംകോടതിയെ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസിലെ പരിഗണനാ വിഷയങ്ങള്‍ പുനഃക്രമീകരിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസിലെ പരിഗണനാ വിഷയങ്ങള്‍ കോടതി തയാറാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വാദം കേള്‍ക്കുന്നതിന് 10 ദിവസത്തെ കാലയളവ് നിശ്ചയിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.

ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ഒമ്ബതംഗ ബെഞ്ച് ഈ മാസം 13-ന് കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകരോട് പരിഗണനാ വിഷയങ്ങള്‍ രൂപപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അഭിഭാഷകര്‍ക്ക് ഇക്കാര്യത്തില്‍ സമവായത്തിലെത്താനായില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചിരിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: