നിരത്തുകളിൽ ട്രാഫിക്ക് നിയമ ലംഘകരുമായി മാലാഖയും കാലനും മുഖാമുഖത്തിൽ

തിരക്കൊഴിയാത്ത റോഡുകളിൽ കൂസലില്ലാത്ത നിയമം ലംഘിച്ചോടുന്നവരെ തടഞ്ഞു കാലന്റെയും മാലാഖയുടെയും സാരോപദേശം കണ്ണൂർ ജില്ല ലീഗൽ സർവ്വീസസ് അതോറിറ്റി തളിപ്പറമ്പ് താലൂക്ക് കമ്മറ്റിയും തളിപ്പറമ്പ് ട്രാഫിക്ക് പോലീസ് , മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂൾ N C C കേഡറ്റ് എന്നിവർ സംയുക്തമായി നടത്തിയ റോഡു സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ട്രാഫിക്ക് നിയമ ബോധവൽക്കരണം പൊതു ജനങ്ങൾക്ക് വ്യത്യസ്തമായ അനുഭവമായി മാറി. നിയമ വിദ്യാർത്ഥിനിയായ കുമാരി സാന്ദ്ര മാലഖയായും പി എൽ വി ജ യ ൻ കാലന്റെയും വേഷമണിഞ്ഞ് നിരത്തിൽ വന്നത് യാത്രക്കാർക്ക് കൗതുകമായി .നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിശാച് (എന്റെ വഴി തന്നെയാണ് തന്റേതെന്ന് പറഞ്ഞു ) അഭിനന്ദിക്കുകയും മലാഖ ശരിയായ വഴികാട്ടിയായി നിയമം പാലിക്കാൻ ഉപദേശിച്ച് യാത്രക്കാരെ ബോധവൽകരിക്കുകയും ചെയ്യുന്ന പ്രതീകാത്മക പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചത് താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി ചെയർമാൻ ബഹു. വി.എസ്. വിദ്യാധരൻ ( ജഡ്ജ് , M A C T ) ആണ് . ലീഗൽ സർവ്വീസസ് തളിപ്പറമ്പ് താലൂക്ക് കമ്മറ്റി സിക്രട്ടറി ശ്രീ. നാരായണൻ കുട്ടി മനിയേരി, പി എൽ വി മാ ർ, തളിപ്പറമ്പ് ട്രാഫിക്ക് എസ് ഐ മുരളി, കെ.വി, സിവിൽ പോലീസ് ഓഫീസർ വിനോദ്. ഷിജിൽ , മുത്തേടത്ത് ഹൈസ്കൂൾ എൻ സി സി ഓഫീസർ ശ്രീ. പ്രദീപ് കുമാർ കെ. വി. എൽ എൽ ബി വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: