കുട്ടി ഡോക്ടർ പദ്ധതിക്ക് അംഗീകാരം

2018 ൽ ജില്ലയിൽ നടപ്പിലാക്കിയ നൂതന പദ്ധതികൾക്ക് വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം. പായം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സ്റ്റുഡന്റ് ഹെൽത്ത് പ്രൊജക്ട്, കുട്ടി ഡോക്ടർ പദ്ധതിയിലൂടെയാണ് മികച്ച പ്രവർത്തനത്തിനുള്ള ജില്ലാ കലക്ടറുടെ അവാർഡ് വള്ളിത്തോട് പി എച്ച് സി ക്ക് ലഭിച്ചത്. ആരോഗ്യ സംബന്ധമായ വിഷയങ്ങളിൽ വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിച്ച് നാടിന് ഗുണകരമായ ഇടപെടലുകൾ നടത്തുവാൻ പ്രാപ്തരായ വിദ്യാർഥികളെ കണ്ടെത്തി കർമ്മസേന രൂപീകരിക്കുക എന്നതാണ് കുട്ടി ഡോക്ടർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: