ഗൈഡ്സിനുള്ള ദേശീയ പുരസ്‌കാരം അഞ്ചരക്കണ്ടി സ്‌കൂളിന്

മികച്ച ഗൈഡ് യൂണിറ്റിനുള്ള ലക്ഷ്മി മസൂംദാർ പുരസ്‌കാരം അഞ്ചരക്കണ്ടി ഹയർസെക്കൻഡറിക്ക്. സ്‌കൂളിലെ 21-ാമത് ഗൈഡ് കമ്പനിക്കാണ് അവാർഡ് ലഭിച്ചത്. ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ് മുൻ ദേശീയ കമ്മീഷണർ ലക്ഷ്മി മസൂംദാറിന്റെ സ്മരണാർത്ഥം സമൂഹത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഗൈഡ് യൂണിറ്റിനാണ് അവാർഡ് നൽകുന്നത്. ദേശീയ കമ്മീഷന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് അവാർഡ് നിർണ്ണയിക്കുന്നത്. റിപ്പബ്ലിക് ദിനോഘാഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്‌കൂൾ ഗൈഡ് ക്യാപ്റ്റൻ പി വി ജ്യോതി വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: