എടക്കാട് കബഡി ടൂർണമെൻറിന് സമാപനം; മലബാർതല കിരീടംഎടക്കാട് മോട്ടോർ ഫ്രണ്ട്സ് നേടി

എടക്കാട് :എടക്കാട്
സർവ്വകക്ഷി ബഹുജന കൂട്ടായ്മ ,വോയ്സ് ഓഫ് എടക്കാട്, സംഘടിപ്പിച്ച, എടക്കാട് പ്രേമരാജൻ മെമ്മോറിയൽ മലബാർ ത്രിതല കബടി ടൂർണ്ണമെൻറിന് പ്രൗഡോജ്വല സമാപനം ,കാണികളായി ആയിരങ്ങളാണൊഴുകിയെത്തിയത് നാട്ടുത്സവത്തിൻറെ പ്രതീതിയിൽ നടന്ന കബഡി മാമാങ്കം പഴയ കാല കളിയോട് ജനങ്ങൾക്കിപ്പൊഴും നല്ല വൈകാരികബന്ധമാണെന്ന് തെളിയിക്കുന്നു,ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു നിന്ന മലബാർ തല മത്സരം, എടക്കാട് ബസാറിലെ നാസ അസീസ് ഫെസിലിബിറ്റി ഗ്രൗണ്ടിൽ,ശനിയാഴ്ച വൈകിട്ട് കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ,
കെ, ഗിരീഷിൻറെ അദ്ധ്യക്ഷതയിൽ
എൻ,എസ്.ജി.കമാണ്ടർ ,പി.വി.മനേഷ് ഉത്ഘാടനം ചെയ്തു ,
പ്രശസ്ത ചരിത്രകാരൻ പ്രിൻസിപ്പൾ വത്സൻ , പ്രേമരാജൻ (കോപ്,ഓപറേറ്റ് ബാങ്ക് ) ടി.
ശിവദാസൻ ,
പി.പത്മാക്ഷൻ, എന്നിവർ സംസാരിച്ചു ,എം. ടൂർണമെൻറ് കമ്മിറ്റി കൺവീനർ എം.കെ. കെ.അബൂബക്കർ സ്വാഗതവും, ടൂർണമെൻറ് കമ്മിറ്റി വൈസ് ചെയർമാൻ മനോജ് നന്ദിയും പറഞ്ഞു ,,
വിഭജിക്കപ്പെടുന്ന കാലഘട്ടത്തിലാണ് ഇത്തരം കബഡി കായികം ഇവിടെ സംഘടിപ്പിക്കപ്പെട്ടതെന്നും,
കൂട്ടായ്മകൾ നാടിൻറെ കരുത്താണെന്നും ഉത്ഘാടകൻ പറഞ്ഞു, ജില്ലാ തല മത്സരംഎക്സൈസ് ഡെപ്യൂട്ടി ക്മിഷണർ പി.കെ.സുരേഷ് ഉത്ഘാടനം ചെയ്തു മമ്പറം ദിവാകരൻ (ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റൽ തലശ്ശേരി) അദ്ധ്യക്ഷത വഹിച്ചു ,ടി.വി.വിശ്വനാഥൻ,അഡ്വക്കറ്റ് ഷാഹുൽഹമീദ്,എന്നിവർ സംസാരിച്ചു സബ്ബ് കമ്മിറ്റി പ്രോഗ്രാം കൺവീനർ പി.പി.അബ്ദുൽമജീദ് സ്വാഗതവും,ടുർണമെൻറ് കമ്മിറ്റി വൈസ് ചെയർമാൻ മനോജ് നന്ദിയും പറഞ്ഞു .. മലബാർതല മത്സരത്തിലെ ഫൈനൽ ജേതാക്കളായ ടീമുകൾക്ക് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പരേതനായ ഇബ്രാഹിം മാസ്റ്ററുടെ സ്മരണാർഥം എടക്കാട് ന്യൂസ് ഫ്രം വാട് സ് ആപ് കൂട്ടായ്മ നൽകുന്ന 30000/രൂപയുടെ പ്രൈസ് മണിയും.മറ്റു സ്ഥിരം ട്രോഫികളും മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ഹാബിസും,ജില്ലാതല മത്സരത്തിലെ വിജയികൾക്കുള്ള കിരീടം കണ്ണൂർ ജില്ലാ പ്രസ്ക്ലബ്ബ് പ്രസിഡണ്ട് എ.കെ.ഹാരിസും ,ബ്ലോക് തല ജേതാക്കൾക്ക്,എടക്കാട് പ്രിൻസിപ്പൽ എസ് ഐ മഹേഷ് കണ്ടമ്പേത്തും ട്രോഫികൾ വിതരണം ചെയ്തു , .എടക്കാടിൻറെ പഴയ കാല കളിക്കാരുടെ പ്രദർശന മത്സരവും നടന്നിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: