സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ SDPI മണ്ഡലം തല വാഹന പ്രചരണ ജാഥ

കണ്ണൂർ : സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ മണ്ഡലം തലങ്ങളിൽ വാഹന പ്രചരണ ജാഥ നടത്തും. സാമൂഹിക നീതി അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം പിന്‍വലിക്കുക, അവര്‍ണ ഭൂരിപക്ഷത്തെ വഞ്ചിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയുക, സാമൂഹിക നീതിയ്ക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി എസ്.ഡി.പിഐ ഫെബ്രുവരി 5 ന് രാവിലെ 10 ന് സെക്രട്ടറിയേറ്റിനു ചുറ്റും സംവരണ മതില്‍ തീര്‍ക്കും. സംവരണ മതിലിന്റെ പ്രചാരണാര്‍ഥം ജില്ലയിൽ മണ്ഡലം തലങ്ങളിൽ ജനുവരി 29 മുതല്‍ 31 വരെ വാഹനപ്രചാരണ ജാഥ നടത്തും. 29- ന് രാവിലെ 930 പയ്യന്നൂർ ബസ്സ്റ്റാൻറ്റിൽ വെച്ച് SDT U സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശേരിയും ഇരിക്കുറിൽ ജില്ലാ പ്രസിഡണ്ട് ബഷീർ പുന്നാടും ഉദ്ഘാടനം ചെയ്യും . സംസ്ഥാന സെക്രട്ടറി കെ. കെ അബ്ദുൽ ജബ്ബാർ ,ബഷീർ കണ്ണാടിപറമ്പ, ഉമ്മർ മാസ്റ്റർ . ശംസീർ ചാല ഹാറൂൺ കടവത്തുർ , പി കെ ഫാറൂഖ് , നിയാസ് തറമ്മൽ. , തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൾ പ്രസംഗിക്കും നരേന്ദ്ര മോദി ലക്ഷ്യം വെക്കുന്ന സാമൂഹിക വിഭജന അജണ്ടയെയും അതിന് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയകക്ഷികളെയും ചെറുത്തുതോല്‍പിക്കാന്‍ സാമൂഹിക നീതിയിലും ബഹുസ്വര ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ പൗരന്മാരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് SDPI ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭ്യർത്ഥിച്ചു

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ബഷീർ പുന്നാട് അദ്ധ്യക്ഷത വഹിച്ചു , ബഷീർ കണ്ണാടിപറമ്പ , ഉമ്മർ മാസ്റ്റർ , AC ജലാലുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: