മേയറാവാൻ മൂന്ന് പേർ; കണ്ണൂരിൽ മേയറെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ വോട്ടെടുപ്പ്

യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തിയ ഏക കോർപ്പറേഷനായ കണ്ണൂർ കോർപറേഷനിൽ മേയർ സ്ഥാനാർഥിയെ തീരുമാനിക്കാൻ വോട്ടെടുപ്പ്. മേയർ സ്ഥാനത്തേക്ക് കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് , ടി ഒ മോഹനൻ , മുൻ ഡപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവർ രംഗത്തു വന്നതോടെയാണ് കോൺഗ്രസ് നേതൃത്വം വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചത്.
കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് കൗൺസിലർമാർ വോട്ടടെപ്പിലൂടെയാണ് യുഡിഎഫിന്റെ മേയർ സ്ഥനാർഥിയെ തിരഞ്ഞെടുക്കുക. കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാർക്കിടയിൽ രാവിലെ പത്തിന് ആദ്യ വോട്ടെടുപ്പ് . അതുകഴിഞ്ഞ് 28 ന് മേയറെ തിരഞ്ഞെടുക്കാൻ മറ്റൊരു വോട്ടെടുപ്പ് കൂടിയുണ്ടാകും. കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് , ടി ഒ മോഹനൻ , മുൻ ഡപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരാണ് മേയർ സ്ഥാനാർഥിയാവാൻ മത്സരിക്കുന്നത്.
പാർട്ടി പദവി, മുൻപരിചയം, ജാതി,മതം തുടങ്ങി എല്ലാ ഘടകങ്ങളും പരിഗണിക്കുന്നുണ്ട്. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ് വരണാധികാരിയാവും. കൂടുതൽ കൗൺസിലർമാരുടെ വോട്ടു കിട്ടുന്നയാളായിരിക്കും യുഡിഎഫിന്റെ മേയർ സ്ഥാനാർഥി. ഇരുപതു കൗൺസിലർമാരാണ് കോൺഗ്രസ്സിനുള്ളത്.