പൗരത്വ ഭേദഗതിയില്‍ ആരുടേയെങ്കിലും പൗരത്വം എടുത്തുകളയുമെന്ന് പറഞ്ഞിട്ടുണ്ടോ; രാഹുലിനെ വെല്ലുവിളിച്ച്‌ അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി മുസ് ലിംകള്‍ക്കെതിരാണെന്ന് തെളിയിക്കാന്‍ കഴിയുമോയെന്ന് രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഷിംലയില്‍ ബി.ജെ.പിയുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ന്യൂനപക്ഷങ്ങളുടെ, മുസ് ലിംകളുടെ പൗരത്വം എടുത്തുകളയുമെന്ന് പറഞ്ഞ് കോണ്‍ഗ്രസും കൂട്ടരും തെറ്റിദ്ധാരണ പരത്തുകയാണ്. ഞാന്‍ രാഹുല്‍ ബാബെയെ വെല്ലുവിളിയ്ക്കുകയാണ്. നിയമത്തിലെ ഏതെങ്കിലും വരിയില്‍ ആരുടേയെങ്കിലും പൗരത്വം എടുത്തുകളയുമെന്ന് പറഞ്ഞിട്ടുണ്ടോയെന്ന് തെളിയിക്കാന്‍ കഴിയുമോ?- അമിത് ഷാ പറഞ്ഞു.

ഈ രാജ്യത്തെ എല്ലാ പൗരന്മാരോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഈ നിയമത്തില്‍ എവിടെയും ന്യൂനപക്ഷങ്ങളടക്കം ആരുടെയും പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: