പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നു; മൂന്നിടങ്ങളില്‍ നിരോധനാജ്ഞ

ഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ തുടരുന്നു. ഡല്‍ഹിയില്‍ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച നിസ്‌ക്കാരം കണക്കിലെടുത്ത് ജുമാ മസ്ജിദ് പരിസരം കനത്ത സുരക്ഷിയിലാണ്. ഉത്തര്‍പ്രദേശിലെ 21 ജില്ലകളില്‍ അര്‍ധരാത്രി വരെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. യുപിയില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി.

ജുമാ സമസ്‌ക്കാരത്തിനു ശേഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നിടങ്ങളില്‍’ ഡല്‍ഹി പൊലീസ് നിരോധനാജ്ഞ പ്രഖാപിച്ചത്. സീലം പൂര്‍, ജഫ്രബാദ്, യുപി ഭവന്‍ പരിസരത്തുമാണ് നിരോധനാജ്ഞ. ജമാ മസ്ജിദ് പ്രദേശത്തും ഡല്‍ഹി പൊലീസിന് പുറമെ സിആര്‍പിഫിനെയും വിന്യസിച്ചു.
ഉത്തര്‍പ്രദേശിലെ പൊലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ചാണ് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി യുപി ഭവന്‍ ഉപരോധിക്കുക. ഉപരോധത്തെ ജെഎന്‍യു വിദ്യാര്‍ത്ഥികളും ഡിവൈഎഫ്‌ഐയും പിന്തുണച്ചിട്ടുണ്ട്. ഏത് സാഹചര്യത്തേയും നേരിടാന്‍ തയാറാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: