മനോരോഗി പരാമര്‍ശം: നിര്‍മാതാക്കളോട് ക്ഷമാപണവുമായി ഷെയ്ന് നിഗം

കൊച്ചി: സിനിമാ നിര്‍മാതാക്കള്‍ക്കെതിരെ നടത്തിയ മനോരോഗി പരാമര്‍ശത്തില്‍ ക്ഷമാപണവുമായി നടന് ഷെയ്ന് നിഗം. ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പു നല്‍കണമെന്നും അഭ്യര്‍ഥിച്ച് താരം താരസംഘടനയായ അമ്മയ്ക്കും ഫെഫ്ക, പ്രൊഡ്യൂസേര്‍സ് അസോസിയേഷനും കത്തയച്ചു. വിഷയം രമ്യമായി പരിഗണിക്കണമെന്ന് കത്തില്‍ പറയുന്നു.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള വേദിയിലാണ് ഷെയ്ന് നിര്‍മാതാക്കള്‍ മനോരോഗികളാണെന്ന വിവാദ പരാമര്‍ശം നടത്തിയത്.
ഷെയ്ന് നടത്തിയ പരാമര്‍ശത്തിനെതിരെ ‘അമ്മ’യും ‘ഫെഫ്ക’യും രംഗത്തെത്തിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംഘടനാ നേതൃത്വങ്ങള്‍ തീരുമാനിച്ചു. ഷെയ്ന് ഖേദം പ്രകടിപ്പിക്കാതെ ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ അഭിപ്രായം.