10 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തി; ആലപ്പുഴയില്‍ അമ്മയ്ക്ക് ജീവപര്യന്തം

ആലപ്പുഴ: 10 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെ (34) ആണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്ത തടവിന് ശിക്ഷിച്ചത്.

2011 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിനോട് വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയ ശേഷം കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ദീപ പിന്നീട് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: