കണ്ണൂർ; ഏഴരക്കുണ്ട് വെളളച്ചാട്ടം ടൂറിസം പദ്ധതി 28ന് മന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ കുടിയാൻമല: പൈതൽമല ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഏഴരക്കുണ്ട് വെളളച്ചാട്ടത്തിനോടനുബന്ധിച്ച് പൂർത്തീകരിച്ച ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 28ന് രാവിലെ 9.30ന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവ്വഹിക്കും. കെ.സി. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. പി.കെ ശ്രീമതി എം.പി മുഖ്യാതിഥിയായിരിക്കും. ഒരു കോടി രൂപയാണ് പദ്ധതിക്കായി ടൂറിസം വകുപ്പ് അനുവദിച്ചിരുന്നത്. പദ്ധതിയുടെ ഭാഗമായി റിഫ്രഷ്‌മെന്റ് ഔട്ട്‌ലെറ്റ്, ലൈറ്റിങ്, ഇരിപ്പിടങ്ങൾ, ടോയ്‌ലറ്റ്, വ്യൂ പോയിന്റ്. കൈവരികൾ തുടങ്ങിയവയാണ് നിർമ്മിച്ചിരിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: