കണ്ണൂർ എടക്കാട് സ്വദേശി സൗദിയിൽ മരണപ്പെട്ടു

സൗദിയിൽ ബുറൈദയിൽ മിഠായി കട നടത്തുന്ന കണ്ണൂർ എടക്കാട് ഏഴര സ്വദേശി കീപ്പേരിയിൽ ഷംസുദ്ദീൻ (49) മരണപ്പെട്ടു. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു രാവിലെ എണീക്കാത്തതു കണ്ടപ്പോഴാണ് മരണ വിവരം അറിയുന്നത്, ഹൃദയാഘാധമാണ് മരണകാരണമെന്ന് പ്രാധമിക നിഗമനം. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള കാര്യങ്ങൾ നടക്കുന്നതായി അടുത്ത കൂട്ടുകാരനും സാമൂഹ്യ പ്രവർത്തകനുമായ നൗഷാദ്‌ ഏഴര കണ്ണൂർ വാർത്തകളെ അറിയിച്ചു. സാമൂഹ്യ പ്രവർത്തകനും, ഏഴര പ്രദേശത്തു ഒരു പാട് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുകയും, ഏഴര യിലെ 2 ജമാഅത് പള്ളി പുനര്നിര്മാണത്തിനു ധനസമാഹരണം നടത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: