ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് ചക്കരപ്പാറയിൽ ബോം​ബേ​റ്

കണ്ണൂർ അഴീക്കോട് ചക്കരപ്പാറയിൽ സാക്ഷരതാ തുടർവിദ്യാകേന്ദ്രവും വായനശാലയും പ്രവർത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. പുലർച്ചെ 1.30 ഓടെയാണു സംഭവം. ബോംബേറിൽ തുടർവിദ്യാകേന്ദ്രത്തിന്‍റെ വാതിൽ തകർന്നു. ഉഗ്രശബ്ദംകേട്ടു നാട്ടുകാർ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കണ്ണൂരിൽ നിന്നു ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നു കരുതുന്നു. നേരത്തെ ഈ കെട്ടിടത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല പ്രവർത്തിച്ചിരുന്നു.സമാധാനം നിലനിൽക്കുന്ന പ്രദേശത്തു ബോധപൂർവം സംഘർഷം വളർത്താനുള്ള ചിലരുടെ ശ്രമമാണ് അക്രമത്തിനു പിന്നില്ലെന്നു സിപിഎം ആരോപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: