കണ്ണൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിലെ കളിയാട്ടങ്ങൾ

കണ്ണപുരം കീഴറ
കണ്ണപുരം: കീഴറ തീയ്യഞ്ചേരി പടിഞ്ഞാറേ വീട്ടിൽ വയനാട്ടുകുലവൻ ദേവസ്ഥാനം കളിയാട്ടം 27, 28 തീയതികളിൽ നടക്കും

പയ്യന്നൂർ: ആലപ്പടമ്പ്
പയ്യന്നൂർ: ആലപ്പടമ്പ് ദേവിയോട്ട് കാവ് കളിയാട്ടം 30-ന് സമാപിക്കും. 29-ന് രാവിലെ കൈക്കോളൻ തെയ്യത്തിന്റെ ഊരുചുറ്റൽ. 30-ന് ഉച്ചയ്ക്ക് കാട്ടുമുടന്തിയമ്മ, അന്നദാനം. രാത്രി 12ന് ദേവീയോട്ട് ദേവൻ പുറപ്പാട്.

വയനാട്ടുകുലവൻ ദൈവം കളിയാട്ടം 31-മുതൽ

കീഴറ: കീഴറ തീയഞ്ചേരി ചാലിൽ കിഴക്കേവീട് ധർമദൈവസ്ഥാനം വയനാട്ടുകുലവൻ കളിയാട്ടം 31, ജനുവരി ഒന്ന് തീയതികളിൽ നടക്കും. തിങ്കളാഴ്ച നാലുമണിക്ക് ആധ്യാത്മിക പ്രഭാഷണം. ആറിന് ഭജന, ഏഴിന് വെള്ളാട്ടം. ജനുവരി ഒന്നിന് പുലർച്ചെ വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാട്. അന്നപ്രസാദവും ഉണ്ടാകും.

പുതിയഭഗവതി ക്ഷേത്രം കളിയാട്ടം ഇന്നുതുടങ്ങും

കൂവേരി: വള്ളിക്കടവ് പുതിയഭഗവതി ക്ഷേത്രം കളിയാട്ടം 27 മുതൽ 30 വരെ നടക്കും. 27-ന് രാവിലെ പത്തിന് ഗണപതിഹോമം, 29-ന് രാത്രി 11-ന് കാഴ്ചവരവ്, കരിമരുന്ന് പ്രയോഗം, 30-ന് രാത്രി എട്ടിന് ആറാടിക്കൽ, 29, 30-തീയതികളിൽ ഉച്ചയ്ക്ക് അന്നദാനം എന്നിവയുണ്ടാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: