ശബരിമല കര്‍മ്മസമിതി ഇന്ന് ദേശ വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും

കണ്ണൂര്‍: കാസര്‍ഗോഡ് അതിര്‍ത്തിയായ കാലിക്കടവിലും കരിവെള്ളൂരിലും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍കര്‍മ്മസമിതി ഇന്ന് ദേശവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നു. കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറും. ആറ് പേര്‍ക്ക് ആണ് ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ കല്ലേറില്‍ പരിക്കേറ്റത്. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണ് എന്ന് ബി.ജെ.പി ആരോപിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: