പെരിങ്ങോത്ത് ബി ജെ പി നേതാവിന്റെ ബൈക്ക് കത്തിച്ചു

പെരിങ്ങോത്ത് ബി ജെ പി നേതാവിന്റെ ബൈക്ക് കത്തിച്ചു. ബി ജെ പി ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി തെക്കേപുരയിൽ മാധവന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട മകൻ അഥിനേഷിന്റKL59 എഫ് 2087 നമ്പർ ഗ്ലാമർ ബൈക്കാണ് കത്തിച്ചത്. ഇന്ന് പുലർച്ചെ 2.45 ഓടെ പാടിച്ചാൽ കൂടത്തെ വീട്ടുമുറ്റത്തു നിർത്തിയിട്ട ബൈക്കാണ് അഗ്നിക്കിരയാക്കിയത് വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

പിലാത്തറ പുറച്ചേരിയിലെ കോളിയാടൻ ദാമോദരന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ 11-എ.ഡി. 3401 നമ്പർ ടവേര കാറിന്റെ ഗ്ലാസ് തകർത്തിട്ടുണ്ട് ദാമോദരന്റെ ഭാര്യ ഷൈലജ ഇന്നലെ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കാർ തകർത്തത്. പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: