ചരിത്രത്തിൽ ഇന്ന്: ഡിസംബർ 27

1831… ചാൾസ് ഡാർവിൻ HMS ബീഗിളിൽ തന്റെ യാത്ര തുടങ്ങി. പരിണാമ സിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത് ഈ യാത്രയിലാണ്…

1845- പ്രസവാവശ്യത്തിന് ആദ്യമായി അനസ്തേഷ്യ ഉപയോഗിച്ചു…

1907- ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ആദ്യ അറസ്റ്റ് നടന്നു.’

1911- ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ ദേശീയ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു…

1936.. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആവഡി ദേശിയ സമ്മേളനം സോഷ്യലിസം നയമായി പ്രഖ്യാപിക്കുന്നു.

1939- തുർക്കിയിൽ 40000 പേർ കൊല്ലപ്പെട്ട വൻ ഭൂകമ്പം..

1945- 28 രാജ്യങ്ങൾ ചേർന്ന് ലോകബാങ്കിന് തുടക്കമിട്ടു…

1949… ഇന്തോനേഷ്യ ഡച്ച് കാരിൽ നിന്ന് സ്വതന്ത്രമായി..

ജനനം

1571… ജോനാസ് കെപ്ലർ.. Discoverd Keplers law of planetary motion..

1797.. മിർസാ ഗാലിബ്.. ഇന്ത്യക്കാരനായ ഉർദു – പേർഷ്യൻ കവി..

1930- ആറ്റൂർ രവിവർമ്മ – മലയാള സാഹിത്യകാരൻ – എഴുത്തച്ഛൻ പുരസ്കാര നേതാവ് – കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ് നേടി..

1940- ഡേവിഡ് ഷെപ്പേർഡ്… ലോകപ്രശസ്ത ക്രിക്കറ്റ് അമ്പയർ.. മൂന്ന് ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റിക്കാർഡിനുടമ..

1955- ദാവൂദ് ഇബ്രാഹിം – അധോലോക രാജാവ്..

1965- സൽമാൻ ഖാൻ. മസിൽമാൻ എന്നറിയപ്പെടുന്ന ബോളിവുഡ് നടൻ..

ചരമം

1923- അലക്സാണ്ടർ ഗുസ്താഫ് ഈഫൽ – ഫ്രഞ്ച് എൻജിനിയർ.. ഈഫൽ ടവർ നിർമാണം നേതൃത്വം വഹിച്ച ആർക്കിടെക്ട്…

1927- ഹക്കിം അജ്മൽ ഖാൻ… INC പ്രസിഡണ്ടായിരുന്നു

1997… മലയാറ്റുർ രാമകൃഷ്ണൻ.. IAS ജേതാവായ സാഹിത്യകാരൻ.

2003- നാഗവള്ളി ആർ എസ് കുറുപ്പ് – സാഹിത്യകാരൻ, റേഡിയോ നാടകകാരൻ, വേണു നാഗവിള്ളിയുടെ പിതാവ്.

2007- ബേനസിർ ഭൂട്ടോ… കിഴക്കിന്റെ പുത്രി എന്നറിയപ്പെടുന്ന, ലോകത്തിലെ ആദ്യ മുസ്ലിം വനിതാ പ്രധാന മന്ത്രി.. പൊതുയോഗത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

2008- ശിവ് മേവ് ലാൽ- ഇന്ത്യയിലെ എക്കാലത്തേയും മികച്ച ഫുട്ബാളർ…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: