തെരുവ് കച്ചവടക്കാരോട് മോശമായി പെരുമായറിയ ചെറുപുഴ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി; തീവ്ര പരിശീലനത്തിന് അയച്ചു

കണ്ണൂര്‍: തെരുവ് കച്ചവടക്കാരോട് മോശമായി പെരുമായറിയ ചെറുപുഴ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി. വിനീഷ് കുമാറിനെ കെഎപി നാലാം ബറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിന് അയച്ചു. അടുത്ത ഉത്തരവുണ്ടാകും വരെയാണ് പരിശീലനം തുടരും. കഴിഞ്ഞ ദിവസമാണ് ചെറുപുഴ ടൗണിന് സമീപത്ത് റോഡ് വക്കില്‍ കച്ചവടം നടത്തിയിരുന്നവര്‍ക്ക് നേരെ ഇന്‍സ്പെകടറുടെ വിരട്ടല്‍. അസഭ്യവര്‍ഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തളിപറമ്ബ ഡിവൈഎസ്പിയോട് അന്വേഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടത്. സ്പെഷ്യല്‍ ബ്രാഞ്ചും , ഇന്‍്റലിജന്‍സും സംഭവം പരിശോധിച്ച്‌ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.കച്ചവടക്കാരിലൊരാളാണ് ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി സമൂഹ മാധ്യമങ്ങളിലിട്ടത്. തെരുവ് കച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമായിരുന്നു ഇന്‍സ്പെക്ടര്‍ പറയുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: