അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു

കണ്ണൂർ: അഞ്ചുദിവസം പ്രായമുള്ള കുഞ്ഞു മുതൽ 99 വയസ്സുള്ള അന്നമ്മ വരെ 4647 പേർ കോവിഡ് ചികിത്സയിൽ കഴിഞ്ഞ അഞ്ചരക്കണ്ടി ആസ്പത്രി ഇനിയില്ല. ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ അവസാന രോഗിക്കൊപ്പം അവരെ പരിചരിച്ചവരും പടിയിറങ്ങും.

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഉടമസ്ഥർക്ക് തിരിച്ചേൽപ്പിക്കുന്നതോടെ ശനിയാഴ്ചയോടെയാണ് ഈ പടിയിറക്കം. അടിസ്ഥാനസൗകര്യങ്ങളിലെ പരിമിതി പരിചരണത്താൽ മറികടന്ന ശുചീകരണ ജീവനക്കാർ മുതൽ ഡോക്ടർമാർ വരെയുള്ള സംഘം ബിഗ് സല്യൂട്ട് നേടിയാണ് പടിയിറങ്ങുന്നത്. അഞ്ചരക്കണ്ടിയിലെ കൊറോണ വാർഡിലൂടെ പുറത്തേക്കിറങ്ങിയവരുടെ പുഞ്ചിരിയും കൈയടികളും അവർക്കൊപ്പം ഉണ്ടാകും.

മാർച്ച് 29 മുതലാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ആദ്യ രോഗിയെ പ്രവേശിപ്പിച്ചത്. ഏഴുഡോക്ടർമാരടക്കം 32 പേരാണ് ആദ്യബാച്ചിൽ ഉണ്ടായത്. എട്ടുമാസങ്ങൾക്ക് ശേഷം 4637 പേർ ഇവിടെനിന്ന് രോഗം ഭേദമായി മടങ്ങി.

കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്‌ക്‌ അടക്കമുള്ളവർ സെന്ററിന് മേൽനോട്ടം വഹിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: