ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിൽ കെപിസിസി സ്ഥാനാര്‍ത്ഥി പിന്മാറി

കണ്ണൂര്‍: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് നുച്യാട് ഡിവിഷനില്‍ കെപിസിസി സ്ഥാനാര്‍ത്ഥി ജോജി ജോസഫ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. ഡിസിസി സ്ഥാനാര്‍ത്ഥി ജോര്‍ജ് ജോസഫ് തോലാനിക്ക് കൈപ്പത്തി ചിഹ്നം ലഭിച്ചതിനെ തുടര്‍ന്നാണ് പിന്മാറിയത്. കണ്ണൂര്‍ ഇരിക്കൂര്‍ ബ്ലോക്കിലെ നുച്യാട് ഡിവിഷന്, തലശ്ശേരിയിലെ തിരുവങ്ങാട് വാര്‍ഡ്, പയ്യാവൂരിലെ കണ്ടകശ്ശേരി എന്നിവിടങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. കെപിസിസിയും ഡിസിസിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ആലോചിക്കാതെ മൂന്ന് ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റിയ കെപിസിസി തീരുമാനം ഡിസിസി അംഗീകരിച്ചിട്ടില്ല. ഡിസിസി സ്ഥാനാര്‍ത്ഥികളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെന്നും ഡിസിസി നേരത്തെ പ്രഖ്യാപിച്ചവര്‍ തന്നെ പാര്‍ട്ടി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്നും കെ സുധാകരന് എംപി അഥിയിച്ചിരുന്നു. ചര്‍ച്ചയ്ക്കൊടുവില്‍ മൂന്ന് പേര്‍ക്ക് കൈപ്പത്തി ചിഹ്നം നല്കുവാന് ഡിസിസി തീരുമാനമെടുത്തു. എന്നാല്‍ മറുവിഭാഗം നല്കിയ പരാതി പരിഗണിച്ച കെപിസിസി പരാതിക്കാരെ സ്ഥാനാര്‍ഥികളാക്കി പ്രഖ്യാപിക്കുകയായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചാലാട് അമ്ബത്തിനാലാം ഡിവിഷനിലെ സിപി മനോജ് കുമാര്‍, പള്ളിക്കുന്ന് നാലാം ഡിവിഷനിലെ പ്രേം പ്രകാശ് , തായത്തെരു ഡിവിഷനിലെ എ.പി നൗഫല്‍ എന്നീ വിമത സ്ഥാനാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു.