ചക്രക്കസേരയിൽ ജീവിതം ഉത്സവമാക്കുന്ന പ്രജീഷ് മലപ്പട്ടത്തിന് ആദരവ്

ചക്രക്കസേരയിൽ ഇരുന്നുകൊണ്ടും ജീവിതം ഉത്സവമാക്കുന്ന പ്രജീഷ് മലപ്പട്ട ത്തിന് മയ്യിൽ ബസ്സ് വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭാവന കരിങ്കൽ ക്കുഴി എന്ന സാംസ്ക്കാരിക സംഘടനയുടെ മൂന്നാമത് നാടകോത്സവ വേദിയിൽ വെച്ച് ഇന്ന് വൈകുന്നേരം പ്രമുഖ വ്യക്തിത്വങ്ങളാൽ നിറഞ്ഞ സദസ്സിൽ വെച്ച് ആദരിക്കും.
ജന്മനാ വൈകല്യം ബാധിച്ച പ്രജീഷും സഹോദരിമാരും വിധിയോട് മല്ലിട്ട് നിത്യ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഉല്പന്നങ്ങൾ നിർമിഛനു ജീവിതം മുന്നട്ടുകൊണ് പോകുന്നത്. അത്തരം ഉല്പന്നങ്ങളെ ജന്മനസ്സുകളുടെ മുന്നിൽ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനൊരു വേദി ഇവർ നടത്തുന്നത്. .തങ്ങളുടെ വൈകല്യത്തെ വിധിയെന്ന് കരുതി ഇരുട്ടുമൂടിയ അകത്തളങ്ങളിൽ നിരാശ മൂടിയ ജന്മങ്ങളാകാതെ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സ്വന്തം കഴിവിൽ തികഞ്ഞ ആത്മാർത്ഥതയോടെ ജീവിതം ഉത്സവമാക്കുമ്പോൾ അവരുടെ ചിറകുകൾക്ക് ശക്തിയേക്കുകയാണ് ഒരു കൂട്ടം നാട്ടുകാർ .’ഭാവന’യെപ്പോലെ ഒരു സാംസ്ക്കാരിക സംഘടന ബസ്സ് മയ്യിലിന്റെ ഇത്തരം പ്രവർത്തനത്തിൽ സഹകരണം നൽകാൻ തയ്യാറായത് തന്നെ ബസ്സ് മയ്യിൽ എന്ന ഗ്രൂപ്പിന്റെ മുൻ കാല പ്രവർത്തനങ്ങൾ കൊണ്ടാണ്. നല്ലൊരു ഗായകനും കൂടിയായ പ്രജീഷിന് ഗാനമേളകളിൽ അവസരം നൽകാനും ആളുകൾ തയ്യാറായാൽ പ്രജീഷിന്റെ കുടുംബത്തിന് വലിയ ഒരാശ്വാസമാകും.

bhvana

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: