സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡ്-2017 അപേക്ഷ ക്ഷണിച്ചു

2017-ലെ രാജീവ്ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃസംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയവുമുളള സംഘടനകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഉപഭോക്തൃകാര്യവകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ കലക്ടറേറ്റുകള്‍, ജില്ലാ സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 15 ന് മുമ്പ് സെക്രട്ടറി, ഉപഭോക്തൃകാര്യവകുപ്പ്, ഗവ.സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: