CPIM ഇരിക്കൂർ മണ്ഡലം ജനമുന്നേറ്റ ജാഥക്ക് തുടക്കം.

ഇന്നലെ പേരിട്ടയിൽ വച്ച് cpim ജില്ലാ സെക്രട്ടറിയേറ്റംഗം സ:വത്സൻ പനോളി ഉദ്ഘാടനം ചെയ്ത ജാഥ ഇന്നത്തെ പ്രയാണം രാവിലെ മുണ്ടാനൂരിൽ ആരംഭിച്ചു. സ:ടി കെ ഗോവിന്ദൻ മാസ്റ്റർ ആണ് ജാഥ ലീഡർ ജാഥ ഇന്നത്തെ പര്യടനം വൈകുന്നേരം ഉളിക്കലിൽ സമാപിക്കും.

കേന്ദ്ര സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക ,വർഗീയതക്കെതിരെ ഒന്നിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജാഥ നടത്തുന്നത്.

രാജ്യം ഭരിക്കുന്നവരുടെ ജനവിരുദ്ധ നയങ്ങളും CPM ന് എതിരായ കള്ള പ്രചരണങ്ങളും തുറന്നു കാട്ടികൊണ്ട് കേരളത്തെ കലാപഭൂമിയാക്കുന്നതിനായി വർഗ്ഗീയ വാദികൾ ശ്രമം നടത്തുമ്പോൾ ജനമനസ്സുകളിൽ മാനവീക സ്നേഹത്തിന്റെ ഉണർത്തുപാട്ടുമായാണ് ജാഥകൾ നാടാകെ എത്തുന്നത് മനുഷ്യനെ പോലെ ജീവിക്കാൻ കേരളം നടത്തിയ മുന്നേറ്റങ്ങളെ ഭക്തിയുടെയും ഇല്ലാത്ത ആചാരങ്ങളുടെയും പേരിൽ നാടിനെ പിറകോട്ട് നയിക്കുന്ന വർഗ്ഗീയ കോമരങ്ങളെ ജാഥാ സ്വീകരണങ്ങൾ തുറന്നു കാട്ടുന്നു കേരളം ഇന്നവരെ നടത്തിയ നവോത്ഥാന മുന്നേറ്റങ്ങൾ ഓർമ്മിച്ചും ഓർമ്മിപ്പിച്ചുമാണ് ജാഥകൾ നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട് നീങ്ങുന്നത് എന്ന്‌ സിപിഎം നേതാക്കൾ പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: