യൂത്ത് ആക്ഷൻ ഫോഴ്സിൽ അംഗമാവാം

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി യുവജനങ്ങളുടെ കർമ്മ സേനയായി കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് രൂപീകരിക്കും. സേനയിൽ അംഗമാകുന്നതിന് ജില്ലയിലെ 15 നും 30നും ഇടയിൽ പ്രായമുളള സേവന തല്പരരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പേര്, വിലാസം, ജനനതീയ്യതി, മൊബൈൽ നമ്പർ, വാട്സാപ്പ് നമ്പർ എന്നിവയുമായി ജില്ലാ യുവജനകേന്ദ്രത്തിൽ അപേക്ഷിക്കുകയോ ksywb.volunteer.in എന്ന ലിങ്കിൽ രജിസ്ട്രർ ചെയ്യുകയോ വേണം. യൂത്ത് ആക്ഷൻ ഫോഴ്സിന്റെ സംസ്ഥാനതല പ്രഖ്യാപനം ഡിസംബർ 19 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: