മര വ്യവസായ മേഖലയിലെ തൊഴിൽ ചൂഷണം അവസാനിപ്പിക്കാൻ അധികൃതർ തയാറാവണം: നൗഷാദ് ബ്ളാത്തുർ

കണ്ണൂർ :നാറാത്ത്, ചിറക്കൽ, വളപട്ടണം മേഖലയിൽ പ്രവർത്തിക്കുന്ന മര വ്യവസായ കമ്പനികളിലെ തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നും അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും, ശബളവും ആനുകൂല്യങ്ങളും നൽകാത്ത സ്ഥാപനങ്ങൾക്ക് മുന്നിൽ സമരം നടത്തുമെന്നും എ ഐ യു ഡബ്ല്യൂ സി കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ പറഞ്ഞു. എ ഐ യു ഡബ്ല്യൂ സി അഴീക്കോട് നിയോജക മണ്ഡലം ഏകദിന നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. നിയോജക മണ്ഡലം പ്രസിഡൻറ് നൗഫൽ നാറാത്ത് അധ്യക്ഷ വഹിച്ചു, എ ഐ യു ഡബ്ല്യൂ സി കൂർഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി മുഖ്യധിഥി ആയിരുന്നു, തൊഴിലാളികളും തൊഴിൽ നിയമങ്ങള്യം എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.സുനിൽകുമാർ ക്ലാസെടുത്തു.വിരാജ് പേട്ട മുനിസിപ്പൽ കൗൺസിലർ ബെന്നി അഗസ്റ്റിൻ മുതിർന്ന തൊഴിലാളികളെ ആദരിച്ചു.സമാപനയോഗം ഡി.സി.സി ജനറൽ സെക്രട്ടറി രാജീവൻ എളയവൂർ ഉദ്ഘാടനം ചൈയതു ജില്ലാ വൈസ് പ്രസിഡന്റ് ആർ പി.ഷഫീഖ് അധ്യക്ഷ വഹിച്ചു. ഇജാസ് വളപട്ടണം സ്വാഗതവും മധു നാറാത്ത് നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: