ബുസ്താൻ കാംപസ് ഫെസ്റ്റിന് തുടക്കമായി

മാണിയൂർ: ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളജ് വിദ്യാർത്ഥി യൂണിയൻ സബാഹ് സംഘടിപ്പിക്കുന്ന ‘ഇന്നോവൈസ് ’18’ ബുസ്താൻ കാംപസ് ഫെസ്റ്റിന് തുടക്കമായി. ബുസ്താനുൽ ഉലൂം പ്രിൻസിപ്പാൾ ജംഷീദ് ബാഖവി ഹൈതമി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ഹുദവി പാലത്തുങ്കര അധ്യക്ഷത വഹിച്ചു. അബ്ദുലത്തീഫ് ഹുദവി പാലത്തുങ്കര, മുബശ്ശിർ ഹുദവി ഇരിട്ടി, നൂറുദ്ദീൻ ഹുദവി കണ്ണാടിപ്പറമ്പ്, ഹാരിസ് ഹുദവി മാണിയൂർ, ശഹബാസ് പാലയോട്, സഹൽ കുപ്പം സംസാരിച്ചു. ജിബ്രാൾട്ടർ നയാഗ്ര എന്നീ ഗ്രൂപ്പുകളിലായി നൂറ്റി അമ്പതിലധികം വിദ്യാർഥികൾ ഇരുന്നോറോളം മത്സര ഇനങ്ങളിൽ സബ്ജൂനിയർ ജൂനിയർ സീനിയർ സൂപ്പർ സീനിയർ വിഭാഗങ്ങളിലായാണ് മത്സരിക്കുന്നത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: