വയൽക്കിളികളുടെ സമരം വിഫലം; ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ

കണ്ണൂർ : കീഴാറ്റൂർ വയലിലൂടെ തന്നെ ബൈപ്പാസ് റോഡ് പോകുമെന്ന് അറിയിച്ചു കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറക്കി. ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതിയോടെയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

കീഴാറ്റൂരിൽ വയൽ നികത്തി റോഡ് നിർമ്മിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വയൽക്കിളികളുടെ നേതൃത്വത്തിൽ നടന്ന ഈ പ്രതിഷേധ സമരങ്ങൾക്ക് പിന്തുണയുമായി ബിജെപി അടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ അടക്കം വലിയ എതിർപ്പുണ്ടാക്കിയ ഈ തീരുമാനമാണ് കേന്ദ്രം ഇപ്പോൾ മാറ്റിയിരിക്കുന്നത്.

കേന്ദ്രം അന്തിമ വിജ്ഞാപനം പുറത്തിറക്കിയതോടെ കീഴാറ്റൂർ വയലിലൂടെ തന്നെ ബൈപ്പാസ് കടന്നു പോകുമെന്ന് വ്യക്തമായിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: