താജുദ്ദീന് ഖത്തർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം

ദോഹ: നിരപരാധിയായ ഖത്തർ പ്രവാസി കണ്ണൂർ ചക്കരക്കല്ല് മാല മോഷണക്കേസിൽ കുറ്റമാരോപിച്ചു 54 ദിവസം ജയിലിലടച്ചു പീഡിപ്പിക്കുകയും , മർദ്ദിക്കുകയും ചെയ്ത് പിന്നീട് ടി.വി. ഇബ്രാഹിം MLA യുടെ ഇടപെടൽ മൂലം നിരപരാധിയാണെന്ന് തെളിഞ്ഞ തലശ്ശേരി കതിരൂരിലെ താജുദ്ദീന് കണ്ണൂർ ജില്ലാ KMCC ദോഹാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി

പ്രസിഡണ്ട് സലാം വീട്ടിക്കൽ, ജനറൽ സെക്രട്ടറി അഷറഫ് ആറളം , സെക്രട്ടറിമാരായ ഇസ്മാഈൽ കളപ്പുരക്കൽ, അഷറഫ് ചെമ്പിലോട്, നൗഫൽ കെ

കെ.എം സി.സി പ്രവർത്തകരായ സകരിയ്യ മാണിയൂർ, റഈസ് മട്ടന്നൂർ , കുടുംബക്കാർ തുടങ്ങിയവർ സ്വീകരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: