തളിപ്പറമ്പില്‍ ഇന്ന് വൈകുന്നേരം പൊതുദര്‍ശനം;
സതീശന് പാച്ചേനിയുടെ സംസ്കാരം നാളെ പയ്യാമ്പലത്ത്

കണ്ണൂർ: സതീശൻ പാച്ചേനിയുടെ ഭൗതിക ദേഹം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂർ ചാല മിംസ് ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തിന്റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് പുറപ്പെടും.
തുടർന്ന് വൈകുന്നേരം നാലു മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ സഹോദരൻ സുരേഷിന്റെ അമ്മാന പാറയുള്ള ഭവനത്തിൽ വൈകുന്നേരം 6 മണിക്ക് പൊതുദർശനത്തിന് വെക്കുന്നതാണ്.
അവിടെനിന്ന് നാളെ(വെള്ളിയാഴ്ച) രാവിലെ 7 മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെക്കുകയും 11:30 മണിയോടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതാണെന്ന് DC C പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.