ജില്ലയിലെ ഹൈസ്കൂൾ, കോളേജ്‌ വിദ്യാർഥികൾക്ക് വിവിധയിനം മത്സരം നടത്തുന്നു

0

കണ്ണൂർ:- ജവാഹർലാൽ നെഹ്രു ജന്മദിനത്തിന്റെ ഭാഗമായി ജവാഹർലാൽ നെഹ്രു പബ്ലിക്‌ ലൈബ്രറി ആൻഡ് റിസർച്ച്‌ സെന്ററിന്റെ നേതൃത്വത്തിൽ നവംബർ 12-ന്‌ ജില്ലയിലെ ഹൈസ്കൂൾ, കോളേജ്‌ വിദ്യാർഥികൾക്ക്‌ വിവിധ മത്സരങ്ങൾ നടത്തുന്നു.

ചിത്രരചനാമത്സരം (ജലച്ചായം), ക്വിസ്‌, ദേശഭക്തിഗാനമത്സരം എന്നിവയാണ്‌ നടത്തുക. രാവിലെ 9.30-നാണ്‌ ചിത്രരചനാമത്സരം. യു.പി., എച്ച്‌.എസ്‌., പ്ളസ്‌ടു വിഭാഗത്തിന് വെവ്വേറെയാണ് മത്സരം. ഉച്ചയ്ക്ക്‌ ക്വിസ്‌മത്സരം. നവംബർ 14-ന്‌ വൈകീട്ട്‌ മൂന്നിന് ദേശഭക്തിഗാന മത്സരം. ഫോൺ: 0497 2709977

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: