പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചു എടക്കാട് പോലീസ് പിടികൂടി

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചു പോലീസ് പിടികൂടി. കണ്ണൂർ കടമ്പൂർ സ്വദേശി കുണ്ടത്തിൽ ഹൗസിൽ രാജീവൻ (52) ആണ് എടക്കാട് പോലീസ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചു കസ്റ്റഡിയിൽ എടുത്തു. 2002 ലാണ് കേസിനാസ്പദമായ സംഭവം. മഞ്ജു ലോട്ടറി ഉടമയുടെ വീട്ടിൽ കയറി മഞ്ജു ഉടമയുടെ സഹോദരങ്ങളായ മുരളി, മനീഷ് എന്നിവരെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു എന്നാണ് കേസ്. എടക്കാട് പോലീസ് ഇൻസ്‌പെക്ടർ എം. അനിലിന്റെ നിർദ്ദേശപ്രകാരം എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ്‌ കണ്ടമ്പേത്ത്, ഗ്രേഡ് എസ്.ഐ സുൽഫിക്കർ, സി.പി.ഒ.മാരായ നിജിൽ, രാജേഷ്, നിഷാന്ത് എന്നിവർ പ്രതിയെ പിടികൂടാൻ ഉണ്ടായിരുന്നു. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: