കരിവെള്ളൂരിൽ വളർത്തുപൂച്ചകളെ കഴുത്തറുത്ത് കൊന്ന സംഭവം പോലീസ് ഫോറൻസിക് വിദ്ധരുടെ സഹായം തേടി

പയ്യന്നൂർ.കരിവെ ള്ളൂരിൽഅധ്യാപകൻ്റെ വീട്ടു വരാന്തയിൽ വളർത്തു പൂച്ചകളെ കഴുത്തറുത്ത് കൊന്ന് തള്ളിയ കേസിൽ പയ്യന്നൂർ പോലീസ് ഫോറൻസിക് വിദഗ്ധരുടെ സഹായം തേടി.പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ അസി.എസ്.ഐ.വി.വി.പ്രദീപൻ വെറ്റിനറി സർജൻ പോസ്റ്റ്മോർട്ടത്തിനു ശേഷം നൽകിയ പൂച്ചകളുടെ മൃത ദേഹാവശിഷ്ടങ്ങൾ കോഴിക്കോട്ടെ ഫോറൻസിക് ലബോറട്ടറിയിൽ ഇന്ന് ഉച്ചയോടെ പരിശോധനക്ക് നൽകി. കൊന്നു തള്ളിയ പൂച്ചകളിൽവെട്ടേൽക്കാത്ത രണ്ടു പൂച്ചകളുടെ ശരീര അവശിഷ്ടങ്ങളാണ് ഫോറൻസിക് ലാബിൽ പരിശോധനക്ക് നൽകിയിരിക്കുന്നത്. ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ വളർത്തുപൂച്ചകളുടെ ദുരന്തത്തിന് പിന്നിലെ ദുരൂഹത നീക്കാൻ കഴിയുമെന്നാണ് പോലീസ് നൽകുന്ന സൂചന.

പോസ്റ്റ്മോർട്ടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കൈമാറിയെങ്കിലും കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല. ക്രൂരതക്ക് പിന്നിലെ ദുരൂഹത പുറത്തു കൊണ്ടുവരാൻ അന്വേഷണം ഊർജിതമാക്കാനാണ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ തീരുമാനം. സംശയകരമായ ചില വസ്തുതകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. പ്രദേശവാസികളെ പോലീസ്ചോദ്യം ചെയ്തിരുന്നുവെങ്കിലും കേസിൽ വ്യക്തത വരുത്താൻ അടുത്ത ദിവസം ചിലരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാൻ പോലീസ് ശ്രമം തുടങ്ങി. സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് നാട്ടുകാർ പറയുമ്പോഴും മിണ്ടാപ്രാണികളോട് കാണിച്ച അരുംകൊലയെ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. ഇക്കഴിഞ്ഞ 25 ന് തിങ്കളാഴ്ച
രാവിലെയാണ്
കരിവെള്ളൂർ വടക്കേ മണക്കാട് മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന മാത്തിൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ തണൽ ഹൗസിൽ വി.വി.ചന്ദ്രൻ്റെ വീട്ടു വരാന്തയിൽ രാത്രിയുടെ മറവിൽ നാല് വളർത്തു പൂച്ചക്കുട്ടികളെ കഴുത്തറുത്ത നിലയിൽ കൊന്നു തള്ളിയത്. പൂച്ചകളെ കൊന്ന് തള്ളിയതാണെന്ന് വ്യക്തമായതോടെ അധ്യാപകൻ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് സൂചന ഉണ്ടെങ്കിലും മിണ്ടാപ്രാണികളെ അരുംകൊല ചെയ്തത് നാടിനെ ഞെട്ടിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: